Kerala

നീലക്കുറിഞ്ഞി സ്‌പെഷ്യല്‍ വണ്‍ ഡേ മൂന്നാര്‍ പാക്കേജ്

എറണാകുളം ഡിടിപിസിയും ട്രാവല്‍മേറ്റ് സൊല്യൂഷനും സംയുക്തമായി അവതരിപ്പിക്കുന്ന നീലക്കുറിഞ്ഞി സ്‌പെഷ്യല്‍ വണ്‍ ഡേ മൂന്നാര്‍ പാക്കേജ് രാവിലെ 6:30 നു എറണാകുളം വൈറ്റിലയില്‍ നിന്ന് ആരംഭിച്ച് വാളറ വാട്ടര്‍ഫാള്‍സ് (9:30 AM), ചീയപ്ര വാട്ടര്‍ഫാള്‍സ് (10:15 AM), ഫോട്ടോ പോയിന്റ് (11:30 AM) എന്നീ പ്രകൃതി രമണീയമായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ നീലകുറിഞ്ഞിയുടെ മനോഹാരിത സന്ദര്‍ശിക്കുന്നു. ഉച്ചക്ക് 2 മുതല്‍ 5 മണി വരെ സഞ്ചാരികള്‍ക്ക് നാഷണല്‍ പാര്‍ക്കില്‍ സമയം ചിലവഴിക്കാനും നീലകുറിഞ്ഞിയുടെ മനോഹാരിത ആസ്വദിക്കാനും ഈ പാക്കേജിലൂടെ സാധിക്കും. 5 മണിക്കു ഷോപ്പിങ്ങിനുശേഷം മൂന്നാറില്‍ നിന്ന് യാത്ര മടങ്ങുന്നു.  സെപ്റ്റംബര്‍ 15ന് ആരംഭിച്ച ഈ യാത്ര രണ്ടുദിവസത്തിനുള്ളില്‍ 100 ല്‍ പരം ആളുകള്‍ ആസ്വദിച്ച് കഴിഞ്ഞു.

എയര്‍ കണ്ടീഷന്‍ഡ് പുഷ് ബാക്ക് സീറ്റ് ക്യാബും ഗൈഡ് സെര്‍വിസും എല്ലാ പ്രവേശന ടിക്കറ്റുകളും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സെപ്റ്റംബര്‍ 15 മുതല്‍ ഈ പാക്കേജ് ആരംഭിച്ചു. ബുക്കിങ്ങിന് ഒരാള്‍ക്ക് 975 രൂപയാണ്. ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവര്‍ക്ക് (മിനിമം 12 പേര്‍) കിഴിവ് ലഭിക്കും. കൂടാതെ അവരുടെ ഇഷ്ടാനുസരണമുള്ള പിക്കപ്പ് പോയിന്റ്‌സും തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഈ പാക്കേജിന്റെ പ്രത്യേകതയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി എറണാകുളം ഡിടിപിസി ഓഫീസിലോ കേരള സിറ്റി ടൂര്‍ വെബ്‌സൈറ്റിലോ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെടുക.

Visit : www.keralacitytour.com
Phone : +918893 99 8888, +91 8893 85 8888, +91 484 236 7334.

പിക്കപ്പ് പോയിന്റ്‌സ്: വൈറ്റില, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം, ആലുവ, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അങ്കമാലി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top