ജീവ നായകവേഷത്തിലെത്തുന്ന ഗൊറില്ലയുടെ ടീസര്‍ പുറത്തിറങ്ങി. മുഴുനീള ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ യോഗി ബാബു, ശാലിനി പാണ്ഡെ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ടീസറില്‍ ഇടക്കിടെ മിന്നിമറയുന്ന കുട്ടിഗൊറില്ല ആകാംക്ഷ ജനിപ്പിക്കുന്നതാണ്. എന്നാല്‍ ചിത്രത്തില്‍ ഗൊറില്ലയുടെ റോള്‍ എന്താണെന്നത് ടീസറില്‍ അവ്യക്തമാണ്.
ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് ഡോണ്‍ സാന്ഡിയാണ്. സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ടി.വിജയരാഘവേന്ദ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്.