ഹരിയാനയിലെ മഹേന്ദ്രഹര്‍ ജില്ലയില്‍ പത്തൊന്‍പതുകാരി കൂട്ടമാനഭംഗത്തിനിരയായത് യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയും മാനസിക നിരാശയും മൂലമാണെന്ന് ബിജെപി എംഎല്‍എ പ്രേമ് ലത. ഹരിയാനയിലെ ഉച്ചനകലാന് പ്രദേശത്തെ എംഎല്‍എയാണ് വിവാദ പ്രസ്താവന നടത്തിയത്.
സംഭവത്തിലെ മുഖ്യപ്രതി പങ്കജ് സൈനികനാണ്. ഇയാള്‍ക്ക് വര്‍ഷങ്ങളായി ജോലിയുണ്ടല്ലോ എന്ന് ചോദ്യമുയര്‍ന്നെങ്കിലും എംഎല്‍എ മറുപടി നല്‍കിയില്ല. കോച്ചിങ് സെന്ററിലേക്ക് പോയ പെണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കിയായിരുന്നു പീഡിപ്പിച്ചത്.