ധനുഷ് എന്ന നടന്റെ വലിയൊരു ആരാധികയാണ് താനെന്ന് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യര്‍. ബുധനാഴ്ച വൈകിട്ട് ‘അസുരന്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍. ”ധനുഷ് മുന്‍പു തന്നെ നല്ലൊരു സുഹൃത്തായിരുന്നു, ഇപ്പോള്‍ എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനുമാണ്. ഞാന്‍ ധനുഷിന്റെ ഒരു വലിയ ഫാനാണ്,” മഞ്ജു വാര്യര്‍ പറഞ്ഞു.
മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രമാണ് ‘അസുരന്’. വെട്രിമാരന്- ധനുഷ് ടീം വീണ്ടുമൊരുമിക്കുന്ന ‘അസുരനി’ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.