ഇന്ത്യയിലെ ഡിജിറ്റല്‍ വ്യാപാരം ഈ ഡിസംബറില്‍ 2.37 ലക്ഷം കോടി രൂപയുടേതായി ഉയരുമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് പുറത്തിറക്കിയിരിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.
യാത്ര, ഇ-കൊമേഴ്സ്, യൂട്ടിലിറ്റി സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയാണ് ഡിജിറ്റല്‍ വ്യാപാരത്തിന് മുതല്‍ക്കൂട്ടാവുന്നത്. ഡിജിറ്റല്‍ വ്യാപാരവിപണിയില്‍ 54 ശതമാനവും ഓണ്‍ലൈന്‍ യാത്രാ സേവനത്തിന്റെ സംഭാവനയാണ്. 1.10 ലക്ഷം കോടി രൂപയാണിത്. ഇതില്‍ ആഭ്യന്തര വിമാന യാത്രാ ടിക്കറ്റ് ബുക്കിങും, ട്രെയിന്‍ ടിക്കറ്റ് ബുക്കിങുമാണ് മുന്നില്‍.