Latest News

ദൂരദര്‍ശന്‍ മുത്തശ്ശിക്ക് 59 വയസ്സ്

ഇന്ത്യയിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ 59 വയസ്സ് പിന്നിട്ട് 60ലേക്ക് കടക്കുന്നു. ഒരു കാലത്ത് ഇന്ത്യയില്‍ ടെലിവിഷന്‍ ചാനല്‍ ദൂരദര്‍ശന്‍ മാത്രമായിരുന്നു.

ഡല്‍ഹിയിലെ ചെറിയൊരു സ്റ്റുഡിയോയിലായിരുന്നു 1959 സെപ്റ്റംബറില്‍ ദൂരദര്‍ശന്‍ പ്രവര്‍ത്തനമാരംഭിച്ചത്. 59 വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ദൂരദര്‍ശന്‍ 1965 ലാണ് എല്ലാ ദിവസവും സംപ്രേഷണം എന്ന നിലയിലേക്ക് ഉയര്‍ന്നത്. തുടക്കത്തില്‍ ഹിന്ദിയില്‍ മാത്രമായിരുന്നു സംപ്രേഷണം. അഞ്ച് മിനിറ്റ് വാര്‍ത്ത അന്ന് വായിച്ചിരുന്നത് പ്രതിഭാ പൂരിയായിരുന്നു. തുടര്‍ന്ന് സല്‍മാ സുല്‍ത്താന്‍ 1967ല്‍ പൂര്‍ണ്ണ വാര്‍ത്താ അവതാരകയായി ചാര്‍ജെടുത്തു. തുടര്‍ന്ന് 1967ല്‍ ദൂരദര്‍ശന്‍ മുംബൈയിലും 1972ല്‍ അമൃത്സറിലുമെത്തി.

1982ലാണ് ദൂരദര്‍ശന്‍ മുത്തശ്ശി കറുപ്പും, വെളുപ്പില്‍ നിന്നും കളറിലേക്ക് കളം മാറ്റി ചവുട്ടിയത്.
മലയാളികള്‍ക്ക് ദൂരദര്‍ശന്‍ കാണാന്‍ 1985ലാണ് ഭാഗ്യമുദിച്ചത്. ജനുവരി ഒന്നിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനാണ് തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ മലയാളം ദൂരദര്‍ശന്‍ ഉദ്ഘാടനം ചെയ്തത്. ഭൂതലസംപ്രേഷണമായിരുന്നു അന്ന് ദൂരദര്‍ശനുണ്ടായിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top