Kerala

തീറ്റിപ്പോറ്റിയ ജനങ്ങളെ സഹായിക്കണം; സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് കെ.ടി ജലീല്‍; നിര്‍ബന്ധിത പിരിവ് വേണ്ടെന്ന് ചീഫ് സെക്രട്ടറി

സാലറി ചലഞ്ചില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കെ.ടി ജലീല്‍. ഇത്രയുംകാലം തീറ്റിപ്പോറ്റിയ ജനത ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ ആരും പറയാതെ തന്നെ അവരെ സഹായിക്കുകയാണ് വേണ്ടതെന്നും ജലീല്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്ന ഉത്തരവിനെതിരേ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണു മന്ത്രിയുടെ പ്രതികരണം.

അതേസമയം നിര്‍ബന്ധിത ധനസമാഹരണം പാടില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ഗുണ്ടാപ്പിരിവ് നടത്തുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ ആരോപിച്ചതിനു പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം സ്വരൂപിക്കുന്നതിനുള്ള യജ്ഞത്തില്‍ നിര്‍ബന്ധിത വിഭവ സമാഹരണം പാടില്ല. സ്വമേധയാ നല്‍കുന്ന പണമാണ് ദുരിതശ്വാസ നിധിയിലേക്കു സ്വരൂപിക്കേണ്ടത്. വകുപ്പു മേധാവികളും ജില്ലാ കളക്ടര്‍മാരും നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ചീഫ് സെക്രട്ടറി ഉത്തരവില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top