Entertainment

നീതി തേടിയുളള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ്ഗ ദീപമായ് പ്രകാശിക്കും; നമ്പി നാരായണന് ആശംസകളുമായി ദിലീപ്

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റ വിമുക്തനാക്കപ്പെട്ട നമ്പി നാരായണന് ആശംസകളുമായി നടന്‍ ദിലീപ്. ഫേസ്ബുക്കിലൂടെയാണ് ദിലീപ് നമ്പി നാരായണന് ആശംസകള്‍ നേര്‍ന്നത്.

ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെ; അഭിനന്ദനങ്ങള്‍ നമ്പി നാരായണന്‍സര്‍, നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ്ഗ ദീപമായ് പ്രകാശിക്കും. രണ്ട് വാചകങ്ങള്‍ മാത്രമുളള ദിലീപിന്റെ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

 

നടിയെ ആക്രമിച്ച കേസില്‍ പ്രതി സ്ഥാനത്തുള്ള ദിലീപിന്, നമ്പി നാരായണന് തുല്യമായ അനീതിയാണ് നേരിടുന്നതെന്ന തരത്തിലുള്ള ആരാധക പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്. എന്നാല്‍ നമ്പി നാരായണനെ കൂട്ടുപിടിച്ച് സ്വയം ദിലീപ് സ്വയം വെളള പൂശാന്‍ ശ്രമിക്കുന്നുവെന്ന് മറ്റൊരു വിഭാഗം പറയുന്നു.

നേരത്തെ നടന്‍ മാധവനും സൂര്യയും നമ്പി നാരായണെന്റ വിധിയില്‍ സന്തോഷമറിയിച്ച് രംഗത്തുവന്നിരുന്നു. ഇതൊരു പുതിയ തുടക്കമാണെന്നായിരുന്നു മാധവെന്റ പ്രതികരണം. നമ്പി നാരായണെന്റ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തില്‍ മാധവനാണ് പ്രധാന വേഷത്തിലെത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top