സംസ്ഥാനത്ത് രണ്ടു ജയരാജന്മാരുടെ ഭരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണ് നിലനില്‍ക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. രണ്ട് ജയരാജന്മാരും രാവിലെ ഒരു തീരുമാനമെടുത്ത് ഉച്ചയാകുമ്പോള്‍ അത് തിരുത്തും.
കെപിഎംജിയും സിപിഎമ്മും തമ്മില്‍ അവിഹിത ബന്ധമുണ്ട്. ഓഡിറ്റിംഗ് കമ്പനിക്ക് എങ്ങനെ കണ്‍സള്‍ട്ടന്‍സി നടത്താന്‍ കഴിയുമെന്നും ഇക്കാര്യം പുനപരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.