തൃശൂര്‍; ചാലക്കുടി ദേശീയപാതയില്‍ പോട്ട മേല്‍പ്പാലത്തിനു സമീപം കാറില്‍ കൊണ്ടുപോകുകയായിരുന്ന നൂറുപവന്‍ സ്വര്‍ണം അക്രമി സംഘം തട്ടിയെടുത്തു. നെടുമ്പാശേരിയില്‍ നിന്ന് കോഴിക്കോട്ടെ കൊടുവള്ളിയിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്വര്‍ണമാണ് അക്രമിസംഘം കവര്‍ന്നത്. അക്രമി സംഘത്തിന്റെ ജീപ്പ് കാറില്‍ കൊണ്ടിടിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പ്രതികള്‍ സ്വര്‍ണ്ണം കവര്‍ന്നത്. കാറിലുണ്ടായിരുന്ന രണ്ടുപേരെ അക്രമി സംഘം മര്‍ദിച്ച് അവശരാക്കി. ഇന്ന് പുലര്‍ച്ചെ ഏഴ് മണിക്ക് നടന്ന സംഭവമാണെങ്കിലും വൈകിയാണ് ഇവര്‍ പോലീസില്‍ വിവരം അറിയിച്ചത്. ചാലക്കുടി എസ്ഐ ജയേഷ് ബാലന്റെ നേതൃത്വത്തില്‍ പോലീസ് പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്.
കാറിന് പിന്നില്‍ ജീപ്പ് കൊണ്ടിടിപ്പിച്ച് 100 പവന് സ്വര്‍ണ്ണം കവര്‍ന്നു
By
September 15, 2018 3:39 pm