മാമാങ്കം വീണ്ടും സിനിമയാകുന്നു.12 വര്‍ഷത്തെ ഗവേഷണത്തിന് ശേഷം നവാഗതനായ സജീവ് പിള്ളയാണ് മമ്മൂട്ടിയെ നായകനാക്കി മാമാങ്കം ഒരുക്കുന്നത്.ഇത് തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമാണെന്ന് മമ്മൂട്ടി പറഞ്ഞു.ചരിത്ര പുരുഷന്മാരെ മമ്മൂട്ടി അവതരിപ്പിച്ചതെല്ലാം വെള്ളിത്തിരയില്‍ വന്‍ ഹിറ്റായ ചരിത്രമാണുള്ളത്. പഴശ്ശിരാജയായും ചതിയന്‍ ചന്തുവായും പകര്‍ന്നാടിയ മമ്മൂട്ടി ഒരു ചാവേറായിട്ടാണ് മാമാങ്കത്തില്‍ എത്തുന്നത്.
1979 ല്‍ പ്രേം നസീറിനെ നായകനാക്കി നവോദയ അപ്പച്ചന് നിര്‍മ്മാണവും സംവിധാനവും ചെയ്ത ചിത്രമാണ് ആദ്യത്തെ മാമാങ്കമായി വെള്ളിത്തിരയില്‍ എത്തിയത്.അക്കാലത്തെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു മാമാങ്കം.മാമാങ്കം എന്ന ശീര്‍ഷകം വീണ്ടും ഉപയോഗിക്കാന്‍ അനുമതി നല്കിയ നവോദയയോട് നന്ദിയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.