പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി പോലീസ് നാര്‍ക്കോട്ടിക് വിഭാഗത്തിലെ എ.എസ്.ഐ അശോക് സിങ് തോമറിന്റെ മകന് റോഹിത് തോമര്‍ (21) പെണ്‍കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസാണ് കേസെടുത്തിരിക്കുന്നത്.
ഡല്‍ഹിയിലെ ഒരു ബി.പി.ഒ സെന്ററില്‍ വച്ച് രോഹിത് പെണ്‍കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. രോഹിതിന്റെ സുഹൃത്തായ അലി ഹസന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. എന്തിനാണ് പെണ്‍കുട്ടിയെ ഇയാള്‍ മര്‍ദിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. രോഹത്തിന്റെ സുഹൃത്ത് തന്നെയാണ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.
[KGVID]http://keralavisiontv.com/wp-content/uploads/2018/09/zSnpB6bsVU2sF6Ih.mp4[/KGVID]