Latest News

ലോകത്തിന് മുന്നില്‍ തലകുനിച്ച് ഇന്ത്യ; പ്രമുഖ വിദേശ വനിത താരത്തിന് ഇന്ത്യയിലേക്ക് വരാന്‍ ഭയം

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒന്നാം സ്ഥാനം കൈയ്യടക്കിയ റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ബലാത്സംഗം, കുട്ടികള്‍ക്കെതിരായ അതിക്രമം, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങി ഇന്ത്യയില്‍ അരങ്ങേറുന്ന അക്രമപരമ്പരകള്‍ മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ നാണംകെടുത്തുകയാണ്. ഇതിനിടെയാണ് ചെന്നൈയില്‍ നടക്കുന്ന ലോക ജൂനിയര്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനില്ലെന്ന് സ്വിസ് വനിതാ താരം അംബ്രേ അലിങ്ക്സില്ല അറിയിച്ചത്.

അംബ്രേ അലിങ്ക്സില്ല

സ്ത്രീകള്‍ക്ക് ഇന്ത്യ സുരക്ഷിതമല്ലെന്നാണ് ഇതിന് കാരണമായി അംബ്രേ സ്വിസ് അസോസിയേഷന് നല്‍കിയ വിശദീകരണം. ടൂര്‍ണമെന്റ് ഇന്ത്യയിലാണെന്നറിഞ്ഞപ്പോള്‍ പങ്കെടുക്കുന്നതില്‍ നിന്നും മാതാപിതാക്കള്‍ തന്നെ വിലക്കിയെന്നും അംബ്രേ അസോസിയേഷന് നല്‍കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു. പിഞ്ചു കുഞ്ഞിനെ നേരെ പോലും അതിക്രമം നടക്കുന്ന രാജ്യത്തേയ്ക്ക് അയച്ച് മകളുടെ ജീവന്‍ അപകടത്തിലാക്കാന്‍ താല്‍പര്യമില്ലെന്നാണ് സ്വിസ് ജൂനിയര്‍ ഒന്നാം നമ്പര്‍ താരത്തിന്റെ രക്ഷിതാക്കള്‍ പറഞ്ഞത്.

അമേരിക്ക, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വനിതാ താരങ്ങളുടെ സുരക്ഷയെച്ചൊല്ലിയും ടീം ആശങ്ക പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും അനാവശ്യമായി പുറത്തുപോകരുതെന്നും വസ്ത്രധാരണത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും താരങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇതര രാഷ്ട്രങ്ങള്‍ താരങ്ങള്‍ക്ക് നല്‍കുന്ന ഇത്തരം നിര്‍ദേശങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് രാജ്യാന്തര തലത്തില്‍ ഇന്ത്യയ്ക്ക് അപമാനമാവുകയാണ്.

ചെന്നൈയില്‍ 11 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 17 പേരെ അടുത്തിടെയാണ് പോലീസ് പിടികൂടിയത്. ഒഡിഷയില്‍ എട്ട് വയസുകാരി ആസിഫയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ തലക്കെട്ടായിരുന്നു. നാഷ്ണല്‍ ക്രൈം റെകോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം കുട്ടികള്‍ക്കു നേരെയുളള അതിക്രമം 2016 നിന്നും 82%മാണ് വര്‍ധിച്ചത്. ഇതില്‍ 95% കേസിലും അതിക്രമം നേരിടേണ്ടി വരുന്നത് അപരിചിതരില്‍ നിന്നുമല്ല മറിച്ച് ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമാണെന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കൊപ്പം വിദേശ സഞ്ചാരികള്‍ക്കെതിരെയും രാജ്യത്ത് അക്രമങ്ങള്‍ പെരുകി വരികയാണ്. അടുത്തിടെ കോവളത്ത് ലാത്വിയന്‍ വനിത കൊല്ലപ്പെട്ട സംഭവവും രാജ്യത്തേക്കുളള വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവു വരുത്തിയിട്ടുണ്ട്. സഞ്ചാര സ്വാതന്ത്ര്യവും ഭക്ഷണ സ്വാതന്ത്ര്യവും സ്ത്രീ പീഡനങ്ങളും വര്‍ധിച്ചു വരുന്നത് രാജ്യപുരോഗതിയെ ഗുരുതരമായി ബാധിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top