Breaking News

ശബരിമല ദര്‍ശനത്തിനായി യുവതിയെത്തി, പമ്പ ബസ്സിൽ കയറി

ആലപ്പുഴ: ശബരിമല ദര്‍ശനത്തിനായി ചെങ്ങന്നൂരിലെത്തിയ യുവതി തീര്‍ഥാടകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങി.ഇന്നലെ രാത്രി ഒന്‍പതുമണിയോടെ ശബരിമലയ്ക്കുപോകണമെന്ന ആവശ്യവുമായി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പമ്പ ബസിനുള്ളില്‍ക്കയറുകയായിരുന്നു യുവതി.

തീര്‍ഥാടകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇവര്‍ ബസില്‍നിന്നിറങ്ങി. ചെങ്ങന്നൂര്‍ പോലീസെത്തി സംസാരിച്ചപ്പോള്‍ നാട്ടിലേക്കുമടങ്ങാമെന്നു യുവതി അറിയിച്ചു. കൊല്ലം സ്വദേശിനിയാണെന്നുപറഞ്ഞ യുവതി തമിഴും ഇംഗ്ലീഷും ഇടകലര്‍ത്തിയാണു സംസാരിച്ചതെന്ന് പൊലീസ് പറഞ്ഞു. കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്‍ഡിലെത്തിച്ച ഇവര്‍ പിന്നീട് തിരുവനന്തപുരം ബസില്‍ ഇവര്‍ കയറിപ്പോയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. യുവതിക്ക് മാനസിക പ്രശ്നമുണ്ടെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top