Kerala

മൂന്നാറിനെ വീണ്ടും വരവേല്‍ക്കാന്‍ വാഹനറാലി

കൊച്ചി: പ്രളയദുരിതങ്ങളെ അകറ്റിനിര്‍ത്തി വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാറും കേരളവും തയ്യാര്‍. സംസ്ഥാനത്തെ ടൂറിസം മേഖലയിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന് ബുധനാഴ്ച കൊച്ചിയില്‍നിന്ന് മൂന്നാര്‍ മലനിരകളിലേയ്ക്ക് കാര്‍-ബുള്ളറ്റ് റാലി നടത്തി. ഉദ്യമത്തിന് പിന്തുണയര്‍പ്പിച്ച് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു,ദേശീയ ടൂറിസം ഉപദേശക സമിതി വിദഗ്ധാംഗം ഏബ്രഹാം ജോര്‍ജ് എന്നിവര്‍ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച റാലിയ്ക്ക് കൊടി വീശി.

നീലക്കുറിഞ്ഞി വിരിയുന്ന മലനിരകളിലേയ്ക്ക് എത്താന്‍ സഞ്ചാരികള്‍ക്ക് തടസമില്ലെന്നു കൂടി പ്രഖ്യാപിക്കുന്നതായിരുന്നു കേരള ടൂറിസത്തിന്റെ പിന്തുണയോടെ നടത്തിയ ഈ റാലി. കൊച്ചിയില്‍നിന്ന് 150 കാറുകളും നിരവധി ബുള്ളറ്റുകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ വൈകുന്നേരം ആറരയോടെ മൂന്നാറിലെത്തി.

മൂന്നാറിനെ അനുഭവവേദ്യമാക്കാനായിരുന്നു റാലി സംഘടിപ്പിച്ചത്. കേരളത്തിലെത്തുന്നതിന് തടസമൊന്നുമില്ലെന്നും സുഖവാസകേന്ദ്രങ്ങള്‍ സജ്ജമാണെന്നും ടൂറിസ്റ്റുകളെ അറിയിക്കാന്‍ റാലിയിലൂടെ കഴിയുമെന്ന് ബേബി മാത്യു പറഞ്ഞു.

കേരളത്തിലെ ടൂറിസം വ്യവസായം തിരിച്ചുവരവിന്റെ പാതയിലാണെന്ന് ലോകത്തെ അറിയിക്കുന്നതിനുള്ള പ്രതീകാത്മക പരിപാടി കൂടിയായാണ് റാലി സംഘടിപ്പിച്ചതെന്ന് ഏബ്രഹാം ജോര്‍ജ് ചൂണ്ടിക്കാട്ടി. ‘വിസിറ്റ് കുറിഞ്ഞി’ എന്ന ലോഗോയുടെ പ്രകാശനം കെടിഎം വൈസ് പ്രസിഡന്റ് റിയാസ് യു.സി നിര്‍വഹിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top