Breaking News

അരുണ്‍ ജെയ്റ്റിലി രാജിവച്ച് അന്വേഷണം നേരിടണം ; രാഹുല്‍ ഗാന്ധി

രാജ്യം വിടുംമുമ്പ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന മദ്യരാജാവ് വിജയ്മല്യയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്ര ധനകാര്യ മന്ത്രി സ്ഥാനത്തുനിന്നും ഒഴിഞ്ഞുനിന്ന് ജെയ്റ്റിലി അന്വേഷണം നേരിടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഗുരുതരമായ ആരോപണമാണ് വിജയ് മല്യ ഉന്നയിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും ട്വിറ്ററിലൂടെയാണ് രാഹുല്‍ പ്രതികരിച്ചത്.

 

ലണ്ടനില്‍ മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ് ജെയ്റ്റ്ലിയെ കണ്ട കാര്യം മല്യ വെളിപ്പെടുത്തിയത്.

 

എന്നാല്‍ 2014-ന് ശേഷം തന്നെ കാണാന്‍ മല്യക്ക് അനുവാദം നല്‍കിയിട്ടില്ലെന്നു പറഞ്ഞ ജെയ്റ്റ്ലി ആരോപണം നിഷേധിച്ചു. 2016 മാര്‍ച്ച് രണ്ടിനാണ് മല്യ ഇന്ത്യവിട്ടത്.

വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിച്ച സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് പാര്‍ടി ആവശ്യപ്പെട്ടു.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ച് അരുണ്‍ ജെയ്റ്റ്ലിയും മല്യയും ചര്‍ച്ച നടത്തിയത് തനിക്കറിയാമെന്ന് കോണ്‍ഗ്രസ് നേതാവ് പി.എല്‍.പുനിയ പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top