വീണ്ടും വിസ്മയിപ്പിക്കാന് വന്‍താരനിരയുമായി മണിരത്നം. ചെക്ക ചിവന്ത വാനം എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സിനിമാസ്വാദര്ക്കേറെ ആകാംക്ഷ നല്‍കുന്നതായിരുന്നു. ചിത്രം സെപ്റ്റംബര്‍ 27 ന് തിയ്യറ്ററില്‍ എത്തും.
അരവിന്ദ് സ്വാമി,അരുണ്‍ വിജയ്, വിജയ് സേതുപതി,ജ്യോതിക, ത്യാഗരാജ്, ചിമ്പു, പ്രകാശ് രാജ് തുടങ്ങി വന്താര നിരയോടെ പുതിയ മണിരത്നം ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ത്രില്ലര്‍ മൂഡിന്റെ എല്ലാ പവറും നല്കി താരങ്ങള്‍ കിടിലന്‍ ലുക്കിലെത്തുന്നുവെന്നത് ചിത്രത്തെ മികച്ചതാക്കുന്നുണ്ട്.
ശിവ ആനന്ദിന്റെയും മണിരത്നത്തിന്റെയും തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിലെ ഗാനങ്ങളൊരുക്കുന്നത് എ.ആര് റഹ്മാന് ആണ്. സന്തോഷ് ശിവന്റെ ഛായാഗ്രഹണത്തിലൊരുങ്ങുന്ന ചിത്രം സിനിമാപ്രേമികളെ വിഷ്വലി ട്രീറ്റ് ചെയ്യിക്കുമെന്ന് ഉറപ്പ്.