മണിരത്നത്തിന്റെ സ്വപ്ന ചിത്രമായ ‘പൊന്നിയിന്‍ സെല്വന്’ ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ്. ബ്രഹ്മാണ്ഡ ചിത്രത്തിനായി ഗംഭീര കാസ്റ്റിംഗാണ് മണിരത്നം നടത്തുന്നത്. വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്ക ഷെട്ടി, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്ത്ഥിപന്, ശരത്കുമാര് തുടങ്ങി വമ്പന്‍ താരങ്ങളെയാണ് മണി രത്നം കാസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ നേരത്തെ ചിത്രത്തില്‍ ഉണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്ന അമല പോളിനെ ബ്രഹ്മാണ്ഡ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അമല പോളിനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. 100 ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന ഒറ്റ ഷെഡ്യൂളിലായിരിക്കും ചിത്രീകരണം.