വനിതാ കമ്മീഷന് അംഗം ഷാഹിദ കമാലിനെ ഹര്‍ത്താല്‍ ദിനത്തില്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം സ്വദേശിയും തലവൂര്‍ മണ്ഡലം സെക്രട്ടറിയുമായ ഷാജിയാണ് പിടിയിലായത്. ഇയാള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കോണ്‍ഗ്രസ് നടത്തിയ ഭാരത് ബന്ദിനിടെ കൊല്ലം പത്തനാപുരത്ത് വച്ചാണ് ഷാഹിദയ്ക്കെതിരേ കൈയേറ്റമുണ്ടായത്. ഇവര്‍ യാത്ര ചെയ്ത കാര്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞതിന് ശേഷമാണ് കൈയേറ്റമുണ്ടായതെന്ന് ഷാഹിദ പോലീസിന് മൊഴി നല്കി. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാഹിദ പിന്നീട് പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.