തിരുവനന്തപുരം: പീഡനത്തിനിരയായ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് അപമാനിച്ചതിന് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെ കേസെടുത്തേക്കും. അപകീര്‍ത്തികരമായ പ്രസ്താവന സംബന്ധിച്ച് പൊലീസ് കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മൊഴി നല്കാന് കന്യാസ്ത്രീ വിസമ്മതിച്ചു. മൊഴിയെടുക്കാന്‍ പോയ പൊലീസ് സംഘം മടങ്ങി. കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കന്യാസ്ത്രീയ്ക്കെതിരെ ജോര്‍ജ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്.
കന്യാസ്ത്രീയ്ക്കെതിരെ മോശം പരാമര്‍ശം: പി സി ജോര്‍ജിനെതിരെ കേസെടുത്തേക്കും
By
September 11, 2018 10:16 am