ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ഉച്ചക്ക് 12.30 യോട് കൂടി സെന്‍സെക്സ് 400 പോയിന്റ് ഇടിഞ്ഞു. രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയായ 72.50 എന്ന നിലയിലായതോടെ വിപണിയിലും വിപരീത പ്രത്യാഘതമുണ്ടായി. ഏഷ്യന്‍ വിപണിയിലെ മാന്ദ്യവും ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധനവും വിപണിയ്ക്ക് തിരിച്ചടിയായി.
നിഫ്റ്റി 117.30 പോയിന്റ് ഇടിഞ്ഞ് 11471.8 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. പെരുകി വരുന്ന കറന്റ് അക്കൗണ്ട് കമ്മി നിക്ഷേപകരെ ഉല്കണ്ഠപ്പെടുത്തുന്നുണ്ട്. വൈകിട്ട് വ്യാപാരമവസാനിക്കുമ്പോള്‍ വിപണി എങ്ങനെയാവുമെന്ന് വിപണി വൃത്തങ്ങള്‍ ഉറ്റുനക്കുകയാണ്.