Breaking News

മോദി ഭരണത്തില്‍ 20 വ്യവസായികള്‍ക്ക് മാത്രം ‘അച്ഛാ ദിന്‍’: രാഹുല്‍ ഗാന്ധി

മോദി ഭരണത്തില്‍ 20 വ്യവസായികള്‍ക്ക് മാത്രമാണ് ‘അച്ഛാ ദിന്‍’ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ധനവില കൂടി, രൂപയുടെ മൂല്യം കുറഞ്ഞു എന്നിവയാണ് മോദിയുടെ ഭരണത്തിന്റെ നേട്ടമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ബന്ദിനോടനുബന്ധിച്ച് ദില്ലിയില്‍ നടത്തുന്ന പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

ഇന്ധനവില കുതിച്ചുയരുമ്പോള്‍ മോദി മിണ്ടുന്നില്ല. റഫാലിനെ കുറിച്ചും മോദി മിണ്ടുന്നില്ല. മോദി ജനങ്ങളെ തമ്മിലടിപ്പിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

രൂപയ്ക്ക് മുമ്പെങ്ങുമില്ലാത്ത വിധം മൂല്യം ഇടിഞ്ഞു. ജനങ്ങളുടെ നാല്‍പത്തി അയ്യായിരം കോടി കൊള്ളയടിച്ച് മോദി സുഹൃത്തിന് നല്‍കി. ബിജെപിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നേരിടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കും. ബിജെപിയെ പുറത്താക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ ഭയപ്പെടാതെ വസ്തുതകള്‍ എഴുതണം. സത്യം പുറത്തു കൊണ്ടുവരണമെന്നും രാഹുല്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top