വിക്രം നായകനാകുന്ന ചിത്രം സാമി 2ന്റെ തെലുങ്ക് പതിപ്പ് ട്രെയിലര്‍ പുറത്തിറങ്ങി. ആറ്,സിങ്കം,സാമി എന്നീ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഹരിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷാണ് നായിക. ബോബി സിംഹ,സൂരി,പ്രഭു,ഐശ്വര്യ എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളാല്‍ ആരാധകരെ പിടിച്ചിരുത്താന്‍ സാമിക്കാവുമെന്നതിനോടൊപ്പം മഹാനടിയിലൂടെ ഏവരുടെയും പ്രിയങ്കരിയായ കീര്‍ത്തി സുരേഷ് കൂടി സാമിയിലെത്തുമ്പോള് ചിത്രം ഒരു മികച്ച എന്റര്ടെയ്നറായിരിക്കും.
വെങ്കിടേഷ് അനുരാജിന്റെ ഛായാഗ്രഹണത്തിലൊരുങ്ങുന്ന ചിത്രം സെപ്റ്റംബര്‍ 21 ന് തിയ്യറ്ററിലെത്തും.