Entertainment

സ്ഫടികം 2 വേണ്ടേവേണ്ട; രണ്ടാം ഭാഗമിറക്കാന്‍ സമ്മതിക്കില്ലെന്ന് മമ്മൂട്ടി ഫാന്‍സും

മോഹന്‍ലാലിന്റെ എവര്‍ഗ്രീന്‍ സൂപ്പര്‍ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ രണ്ടാം ഭാഗമിറക്കുന്നതിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. ആട് തോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥയുമായി സ്ഫടികം 2 വരുന്നുവെന്ന പോസ്റ്റിനു താഴെ ആരാധകരുടെ ചീത്തവിളികളാണ്. സ്ഫടികം മലയാളികളുടെ മനസില്‍ ഇടം പിടിച്ച സിനിമയാണെന്നും മറ്റൊരു സംവിധായകനോ നടനോ വിചാരിച്ചാല്‍ ആട് തോമയെ തിരികെ കൊണ്ടുവരുവാന്‍ കഴിയില്ലെന്നും ആരാധകര്‍ പറയുന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ക്കും സമാന അഭിപ്രായമാണെന്ന് മമ്മൂട്ടി ഫാന്‍സും പറയുന്നു. സ്ഫടികം എക്കാലവും മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമയാണ്. രണ്ടാം ഭാഗമെടുത്ത് അതില്ലാതാക്കരുതെന്ന് മമ്മൂട്ടി ഫാന്‍സും പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നു.

മില്ലെന്യം ഓഡ്യോസിന്റെ അഞ്ചരലക്ഷം ലൈക്കുളള പേജിലാണ് സ്ഫടികം 2 വിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.

അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കുന്നതിനെതിരെ സ്ഫടികത്തിന്റെ സംവിധായകന്‍ ഭദ്രന്‍ മാട്ടേല്‍ രംഗത്തെത്തി. ‘സ്ഫടികം ഒന്നേയുളളു, അത് സംഭവിച്ചുകഴിഞ്ഞു.. മോനെ ഇതെന്റെ റെയ്ബാന്‍ ഗ്ലാസ് അതിലെങ്ങാനും നീ തൊട്ടാല്‍… ഭദ്രന്‍ മാട്ടേല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top