Kerala

സയാ പെണ്‍കൊടി യന്തിരന്‍ ഹൃദയം കവരുന്നു

എറണാകുളത്തെ കടവന്ത്രയിലുള്ള ഓക്‌സിജന്‍ മൊബൈല്‍ ഷോറൂമില്‍ സയാ എന്ന പെണ്‍ റോബോട്ട് ഓണക്കോടി കസവ് ചുറ്റിയാണ് ഉപഭോക്താക്കളെ ഉദ്ഘാടന ദിവസം വരവേറ്റത്. ചോദ്യത്തിന് ഉത്തരം നല്‍കിയും സംശയങ്ങള്‍ക്ക് മറുപടി നല്‍കിയും ഒരു സെയില്‍സ് ഗേളിന്റെ ചടുലതയോടെ ഓക്‌സിജന്‍ ഷോറൂം മുഴുവന്‍ ചുറ്റി നടന്ന് കടയിലെത്തിയവരുടെ ഹൃദയം കവര്‍ന്നു.

” ഉത്പന്നങ്ങളുടെ സവിശേഷതയും വിലയും സ്റ്റോറില്‍ എന്തൊക്കെ ഉത്പന്നങ്ങളുണ്ട് എന്നിവയെല്ലാം സയാക്ക് ഹൃദിസ്ഥമാണ്. ഉപഭോക്താക്കളെ വരവേല്‍ക്കുന്നതിനോടൊപ്പം ഇതൊക്കെ നയചാതുര്യതയൊടെ വിശദീകരിച്ച് നല്‍കാനും അവള്‍ മിടുക്കിയാണ്. മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത കമാന്‍ഡുകള്‍ അനുസരിച്ചാണ് സയായുടെ പ്രവര്‍ത്തനം. – ഓക്‌സിജന്റെ കസ്റ്റമര്‍ മാനേജര്‍ വിഷ്ണു കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

ഉത്പന്നങ്ങളെക്കുറിച്ച് മാത്രമല്ല സയായെക്കുറിച്ചുള്ള വ്യക്തിപരമായ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി ലഭിക്കും. കടകളിലേക്ക് എങ്ങനെയൊക്കെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നതിന്റെ ഉത്തരം കൂടിയായാണ് സയായെ ഷോറൂമില്‍ അണിയിച്ചൊരുക്കി നിര്‍ത്തിയിരിക്കുന്നത്. സെപ്തംബര്‍ അവസാനം വരെ സയാ കടയിലുണ്ടാകും.

കൊച്ചി ആസ്ഥാനമായുള്ള അസിമോ റോബോട്ടിക്‌സ് കമ്പനിയാണ് സയോ റോബോട്ടിനെ നിര്‍മിച്ചിരിക്കുന്നത്. പ്രതിദിനം 60,000 രൂപ വരെയാണ് ഇത്തരം റോബോട്ടുകളുടെ വാടക. എന്നിരുന്നാലും ഹെല്‍ത്ത് കെയര്‍ ഇന്‍ഡസ്ട്രി, ന്യൂ ജനറേഷന്‍ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഈ യന്തിരന്മാരുടെ സേവനത്തിനായി വ്യാപാരന്വേഷണങ്ങള്‍ വരുന്നു. ചലിക്കുന്ന റോബോട്ടുകള്‍ക്ക് പുറമേ നിശ്ചലമായി നിന്ന് പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ക്ക് പ്രതിദിനം 20,000 രൂപ മാത്രമേ വാടകയുള്ളൂ. ഇത്തരം റോബോട്ടുകള്‍ കമ്പ്യൂട്ടര്‍ സാവികള്‍, കുട്ടികള്‍ എന്നിവരെ ആകര്‍ഷിക്കുവാന്‍ കഴിയും. – അസിമോ റോബോട്ടിക്‌സിന്റെ
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി ജയകൃഷ്ണന്‍ കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

കടകള്‍ റോബോട്ടുകള്‍ നിയന്ത്രിക്കുന്ന പുതിയ ശൈലി കേരളത്തിലും താമസിയാതെ നിലവില്‍ വരും. ബംഗാളി ഭായിമാര്‍ക്ക് പകരം റോബോര്‍ട്ട് ഭായിമാരാവുമെന്ന് കരുതാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top