Kerala

ജലന്ധര്‍ പീഡനം; കേരളത്തില്‍ നടക്കുന്നത് നാണംകെട്ട കളിയെന്ന് റിട്ട.ജസ്റ്റിസ് കമാല്‍പാഷ

ജലന്ധര്‍ പീഡനക്കേസില്‍ പോലീസ് ഒത്തുകളിക്കുന്നതായി റിട്ടയഡ് ജസ്റ്റിസ് കമാല്‍പാഷ. അന്വേഷണം അന്തിമഘട്ടത്തിലെത്തിയെന്ന് പറയാന്‍ പോലീസിന് നാണമില്ലെയെന്നും അവസാനഘട്ടത്തിലെത്തിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെയെന്നും കമാല്‍പാഷ ചോദിച്ചു. ജലന്ധര്‍ ബിഷപ്പിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സമരപന്തലിലെത്തിയതായിരുന്നു റിട്ടയഡ് ജസ്റ്റിസ്.

സ്ത്രീസുരക്ഷ ഉറപ്പു നല്‍കി അധികാരത്തിലേറിയ സര്‍ക്കാരിനു മുന്നിലാണ് ഈ നാണംകെട്ട കളി നടക്കുന്നത്. കേസ് വൈകിപ്പിച്ച് പ്രതിയുടെ അറസ്റ്റ് ഒഴിവാക്കുകയാണ് പോലീസിന്റെ ലക്ഷ്യം. പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പോലീസിന് സമ്മര്‍ദമുണ്ടെന്നും കമാല്‍പാഷ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top