Kerala

ജലന്ധര്‍ പീഡനം; പോലീസ് അന്വേഷണം വൈകിപ്പിക്കുന്നുവെന്ന് വി.എസ്; വൈകുന്തോറും സ്വാധീനമുണ്ടായേക്കുമെന്ന് ഫാ പോള്‍ തേലക്കാട്ട്

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ പൊലീസിനെതിരെ വിഎസ് അച്ചുതാനന്ദന്‍. കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുവാന്‍ പോലീസ് കാലതാമസമെടുക്കുന്നുവെന്ന് വിഎസ് പറഞ്ഞു. നീതിക്കായി കന്യാസ്ത്രീകള്‍ പരസ്യമായി പ്രക്ഷോപത്തിനിറങ്ങേണ്ടി വന്നത് ഗൗരവതരമാണെന്നും ഇത്തരത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ള കാര്യങ്ങള്‍ സഭതന്നെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. ആരോപണ വിധേയനായ ആള്‍ ഉന്നതസ്ഥാനത്ത് തന്നെ തുടരുകയാണ്. ഇത് കേസിനെ ബാധിക്കുമെന്നും എത്രയും വേഗം നീതി നടപ്പാക്കണമെന്നും വിഎസ് വ്യക്തമാക്കി.

അതേസമയം അന്വേഷണം വൈകുംതോറും സ്വാധീനങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്ന് ഫാ.പോള്‍ തേലക്കാട്ട് പറഞ്ഞു. കന്യാസ്ത്രീകളുടെ കരച്ചില്‍ വേദനാജനകമാണ്. മനുഷ്യത്വ പൂര്‍ണമായ പെരുമാറ്റം എല്ലാവരോടും ഉണ്ടാകണമെന്നും ഫാദര്‍ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top