മുതിർന്ന സി.പി.എം. നേതാവ് വി.എസ്. അച്യുതാനന്ദനെ രക്തസമ്മർദ വ്യതിയാനത്തെത്തുടർന്ന് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ എത്തിച്ച അദ്ദേഹം തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വി.എസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ സന്ദർശിച്ചു.