തനിക്ക് സംഭവിച്ച അപകടത്തെ സംബന്ധിച്ച് സംശയങ്ങളുണ്ടെന്ന് ഹനാന്. വാഹനത്തിന്റെ ഡ്രൈവര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുകളുണ്ട്. കാറപകടം മനപൂര്‍വം സൃ്ഷ്ടിച്ചതാണോയെന്ന് തനിക്ക് ആശങ്കയുണ്ടെന്നും ഹനാന് പറഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ പലതും മാറ്റിപ്പറയുകയാണ് ഡ്രൈവര്‍. ഇത് സംശയമുണര്‍ത്തുന്നു.
രാവിലെ ആറുമണിക്കു ശേഷമായിരുന്നു അപകടം നടന്നത് . ആശുപത്രിയില്‍ എത്തിയപ്പോള്‍ത്തന്നെ ഇതുവരെ പേരുപോലും കേള്‍ക്കാത്ത ഒരു ഓണ്‍ലൈന്‍ മാധ്യമം സ്ഥലത്തെത്തി. അവരെ ആര് സംഭവം അറിയിച്ചെന്ന് വ്യക്തമല്ല. എക്സ്ക്ലൂസിവ് എന്നു പറഞ്ഞ് സമ്മതമില്ലാതെ ഇവര്‍ ഫെയ്സ്ബുക്ക് ലൈവ് ചെയ്തു. ഇപ്പോഴും ഇവര്‍ ശല്യം ചെയ്യുകയാണ്. ഈ കാര്യങ്ങളെല്ലാം ദുരൂഹത ഉണര്‍ത്തുന്നതാണെന്ന് ഹനാന് പറഞ്ഞു.