Kerala

ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സ്‌കൂള്‍ കലോല്‍സവും ചലച്ചിത്രമേളയും നടത്താന്‍ ആലോചന; ഇപി ജയരാജന്‍

തിരുവനന്തപുരം: ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സ്‌കൂള്‍ കലോല്‍സവും ചലച്ചിത്രമേളയും നടത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് മന്ത്രി ഇ.പിജയരാജന്‍. മേളകള്‍ റദ്ദാക്കിയ ഉത്തരവിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ചിലവ് കുറച്ച് പരിപാടി നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. മേളകള്‍ റദ്ദാക്കിയ പൊതുഭരണവകുപ്പിന്റെ ഉത്തരവിനെതിരെ വകുപ്പ് മന്ത്രിമാര്‍ അടക്കം രംഗത്ത് വന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് നഷ്ടമാവാതെ മത്സരങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.

മേളകള്‍ നടത്തുന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന അവ്യക്തത നീക്കിക്കൊണ്ടുളള പുതിയ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. അതേസമയം മുഖ്യമന്ത്രിയുടെ അഭാവത്തില്‍ തീരുമാനമെടുക്കാന്‍ ആളില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നെന്നും പ്രതിപക്ഷം ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top