Kerala

പ്രളയം നേരിടാന്‍ സിയാല്‍ നെതര്‍ലാന്‍ഡ് സഹായം തേടി

നിനച്ചിരിക്കാതെ പ്രളയക്കെടുതിയില്‍പെട്ട നെടുമ്പാശ്ശേരിയിലെ സിയാല്‍ വിമാനത്താവള അധികൃതര്‍
നെതര്‍ലാന്‍ഡ് സാങ്കേതികവിദഗ്ദ്ധരുടെ സഹായം തേടി. വെള്ളപ്പൊക്ക കെടുതിയില്‍ നിന്ന് വിമാനത്താവളത്തേയും പരിസരപ്രദേശങ്ങളെയും രക്ഷപ്പെടുത്താനാണ് ഈ മേഖലയില്‍ വിദഗ്ദ്ധരുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ പ്രളയത്തില്‍ 350 കോടിരൂപയുടെ നാശനഷ്ടമാണ് സിയാലിനുണ്ടായത്. വിമാനത്താവളവും റണ്‍വെയും ഏറെ ദിവസം വെള്ളത്തിനടിയിലായിരുന്നു.

നിരന്തരം പ്രളയക്കെടുതി അനുഭവപ്പെടുന്ന നെതര്‍ലെന്‍സില്‍ വെള്ളപ്പൊക്കം നേരിടാനുള്ള ലോകത്തിലേ ഏറ്റവും വിദഗ്ദ്ധരായവരും, പദ്ധതികളും നിലവിലുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് താഴെയുള്ള നെതര്‍ലെന്റ് ഏറ്റവുമധികം ഭക്ഷ്യോല്‍പ്പന്നങ്ങള്‍ യൂറോപ്പിലേക്ക് കയറ്റി അയക്കുന്ന രാജ്യവുമാണ്.

സിയാലിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് രണ്ടംഗ സാങ്കേതിക സംഘം അടുത്താഴ്ചയില്‍ കൊച്ചിയിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top