തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് ഡി.വൈ.എഫ്.ഐ വനിതാപ്രവര്‍ത്തകയുടെ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട പ്രാദേശിക നേതാവ് ആര്.എല്‍ ജീവന്‍ലാലിനെ പാര്‍ട്ടി ഒരു വര്‍ഷത്തേക്ക് പുറത്താക്കി. കഴിഞ്ഞ ജൂലൈ 9 നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. മെഡിക്കല്‍ പ്രവേശനത്തിന്റെ കോച്ചിങ്ങ് സീറ്റ് തരപ്പെടുത്താന്‍ പെണ്‍കുട്ടി തിരുവനന്തപുരത്ത് പോയിരുന്നു. ഇരിങ്ങാലക്കുട എം.എല്‍.എയുടെ മുറിയില്‍ രണ്ട് പേരും ഒന്നിച്ച് താമസിക്കവേയാണ് മോശമായ പെരുമാറ്റം ഉണ്ടായതെന്ന് പെണ്‍കുട്ടി ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിരുന്നു.മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ആദ്യം പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
ജീവന്‍ലാലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
By
September 5, 2018 11:36 am