വിവാദ നോവല്‍ മീശ നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. പുസ്തകത്തിലെ ഒരു ഭാഗം മാത്രമെടുത്തല്ല വായിക്കേണ്ടതെന്നും കലാസൃഷ്ടിയെ അതിന്റെതായ രീതിയില്‍ മനസിലാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എഴുത്തുകാരന്റെ ചിന്താശേഷിയെ ബഹുമാനിക്കേണ്ടതുണ്ട്. രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുളള സംഭാഷണം മാത്രമായി കാണണമെന്നും അത് കഥാകാരന്റെ സ്വാതന്ത്ര്യമാണെന്നും കോടതി പറഞ്ഞു. മീശ എന്ന നോവല്‍ ഹിന്ദു വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി രാധാകൃഷ്ണന് എന്നയാള്‍ നല്കിയ ഹര്‍ജിയാണ് കോടതി തളളിയത്.
‘മീശ’ നിരോധിക്കാനാവില്ല; സുപ്രീംകോടതി
By
September 5, 2018 10:51 am