Kerala

ആഘോഷപരിപാടികള്‍ ഒഴിവാക്കിയ തീരുമാനത്തില്‍ മാറ്റമില്ല; കെപിഎംജിയുമായി സര്‍ക്കാര്‍ സഹകരിക്കും; ഇ.പി.ജയരാജന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയേത്തുടര്‍ന്ന് സ്‌കൂള്‍ കലോത്സവവും ഫിലിം ഫെസ്റ്റിവെലും ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍. പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ ആഘോഷപരിപാടകള്‍ മാറ്റി വയ്ക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതാണ്. ഇക്കാര്യത്തില്‍ അനാവശ്യ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല. എന്നാല്‍, സ്‌കൂള്‍ കലോത്സവം ഒഴിവാക്കുമ്പോള്‍ കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കെപിഎംജിയെ തളളിക്കളയാനാകില്ലെന്നും ജയരാജന്‍ പറഞ്ഞു.
കെ.പി.എം.ജി എന്ന കമ്പനി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുന്നത് സൗജന്യമായാണ്. അവരുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ നോക്കേണ്ടതില്ലെന്നും, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ നല്‍കിയ കൂട്ടരാണ് അവരെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ഇത്തരത്തില്‍ ഇനിയും സൗജന്യമായി പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഏതെങ്കിലും ഏജന്‍സികള്‍ തയാറാണെങ്കില്‍ അവര്‍ക്കും ഇതിന്റെ ഭാഗമാകാമെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top