Breaking News

ശസ്ത്രക്രിയ പൂര്‍ത്തിയായി ; ഹനാന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു

ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെങ്കിലും ഹനാന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നട്ടെല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ട്.  ഇടിയുടെ ആഘാതത്തില്‍ നട്ടെല്ലിന്റെ പന്ത്രാണ്ടമത്തെ എല്ലിന് പൊട്ടലുണ്ടായി. ഓപ്പറേഷനിലൂടെ പൊട്ടല്‍ ശരിയാക്കി. എന്നാല്‍ എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ ഹനാന് സാധിക്കുന്നില്ല. തന്റെ പരിക്കിനെ പറ്റി പൂര്‍ണമായ ബോധ്യവും ഹനാനില്ല. അനസ്‌തേഷ്യയുടെ ഫലമായുള്ള തളര്‍ച്ചയാണെന്നാണ് ഇപ്പോഴും ഹനാന്‍ കരുതുന്നത്.

കുറച്ചുനാള്‍ കിടപ്പിലും പിന്നീട് വീല്‍ ചെയറിലും കഴിയേണ്ടി വരുമെന്നാണ് സൂചനകള്‍. രണ്ടു ദിവസം കഴിഞ്ഞാല്‍ മാത്രമേ വ്യക്തമായി എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂ എന്നാണ് ആശുപത്രി അധികൃര്‍ അറിയിക്കുന്നത്.

ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ ഹനാന്‍ എങ്ങോട്ട് പോകും എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ഫിസിയോതെറാപ്പി ഉള്‍പ്പെടെയുള്ള തുടര്‍ ചികിത്സയും പരിചരണവും ഹനാന് ആവശ്യമാണ്. കൊച്ചി മാടവനയിലെ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന ഹനാനെ നോക്കാന്‍ ആരും ഇല്ലെന്നാണ് ഏറെ സങ്കടകരം.
കഴിഞ്ഞ ദിവസം കോഴിക്കോടുനിന്ന് ഒരു പരിപാടിയില്‍ പങ്കെടുത്ത് കൊച്ചിയിലേക്ക് തിരിച്ചുവരുമ്പോഴാണ് ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഹനാന്റെ ചികിത്സാച്ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഉദാരമതികളാണ് ഹനാന്റെ ശസ്ത്രക്രിയയ്ക്കായി വേണ്ടി വന്ന ലക്ഷങ്ങള്‍ നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top