പെട്രോള്‍ വില അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടി ഡി പി രംഗത്ത്.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി ഡി പി നേതാവുമായ ചന്ദ്രബാബു നായിഡുവാണ് കേന്ദ്രത്തിനെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.രൂപയുടെ മൂല്യത്തകര്‍ച്ചയുടെയും നിരോധിച്ച നോട്ടുകള്‍ മുഴുവന്‍ തിരിച്ചെത്തിയെന്ന ആര് ബി ഐ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ചന്ദ്രബാബു നായിഡുവിന്റെ വിമര്‍ശനം.ഒരു ലിറ്റര്‍ പെട്രോളിന് നൂറുരൂപ നല്‍കേണ്ട സാഹചര്യം ഉടന്‍ ഉണ്ടാകും,രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നു,എന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നത് ആശങ്കയുളവാക്കുന്നു.ഡോളര്‍ കൊടുത്ത് പെട്രോള്‍ വാങ്ങേണ്ട സാഹചര്യമാണ് ഇനി ഉണ്ടാകുക.നോട്ടുനിരോധനം നാടകമായിരുന്നെന്നും രാജ്യത്ത് സാമ്പത്തിക അച്ചടക്കം ഇല്ലാതായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെട്രോള്‍ വില നൂറിലേക്ക്: വിമര്‍ശനവുമായി ചന്ദ്രബാബു നായിഡു.
By
September 4, 2018 4:27 pm