തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില 100 രൂപ കടന്നു. പെട്രോളിന് 26 പൈസയും ഡീസലിന് എട്ടു പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം ജില്ലയിലെ പാറശാലയിലാണ് പെട്രോള്‍ ലിറ്ററിന് 100.04 രൂപയായത്.
തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 99.27 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 97.72 രൂപയും ഡീസലിന് 93.10 രൂപയുമാണ് വില.