Kerala

പ്രളയദുരന്തം: സര്‍ക്കാരിന് വീഴ്ച്ചയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി

പ്രളയദുരന്തത്തില്‍ സംസ്ഥാന ഗവണ്‍മെന്റിനു വീഴ്ച്ചയുണ്ടായതായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി.മുന്‍ ജലവിഭവ വകുപ്പ് മന്ത്രിമാരായ പി ജെ ജോസഫ് എം എല്‍ എ,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ,എന്‍ കെ പ്രേമചന്ദ്രന്‍ എം പി എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗവണ്‍മെന്റിന്റെ വീഴ്ച്ചയെപ്പറ്റി അദ്ദേഹം ആരോപണമുന്നയിച്ചത്.

കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഓഗസ്റ്റ് പതിനാലാം തീയതിയിലെ പ്രളയസംബന്ധമായ റിപ്പോര്‍ട്ടിലൊന്നും പത്തനംതിട്ട ജില്ലയുടെ പേര് പരാമര്‍ശിച്ചിട്ടില്ല.ഓഗസ്റ്റ് 15 നാണ് പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട് നല്‍കിയത്.എന്നാല്‍ ഓഗസ്റ്റ് 14 നു തന്നെ ചെങ്ങന്നൂരും റാന്നിയുമെല്ലാം ഭാഗീകമായി മുങ്ങിയിരുന്നു.ഡാം തുറന്നുവിട്ട് രണ്ട് മണിക്കൂറിനുള്ളില്‍ 40 അടി വെള്ളമാണ് പമ്പ ത്രിവേണിയില്‍ ഉയര്‍ന്നത്.ഡാം മാനേജ്‌മെന്റിന്റെ അഭാവം ദുരന്തത്തെ മഹാദുരന്തമാക്കി.ആഗസ്റ്റ് 9 മുതല്‍ അതിശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും ജലനിരപ്പ് ക്രമീകരിച്ചില്ല.വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ രണ്ട് വര്‍ഷമായി സംസ്ഥാന ഗവണ്‍മെന്റിനോട് കേന്ദ്ര ജല കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ സംസ്ഥാനം ഇതിന്റെ ഭാഗമായില്ല.പമ്പ,കക്കി ഡാമുകള്‍ തുറന്നുവിട്ടതിലും വീഴ്ച്ചയുണ്ടായിട്ടുണ്ട്.ദുരന്തനിവാരണ അതോറിറ്റി വന്‍ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരഭിമാനം വെടിഞ്ഞ് എവിടെയൊക്കെ വീഴ്ച്ചപറ്റിയെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു.ഡാമുകളുടെ ജലനിരപ്പ് നിയന്ത്രിക്കുന്ന ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍, വീഴ്ച്ചപറ്റിയിട്ടുണ്ടെങ്കില്‍ സ്ഥാനമൊഴിയണമെന്നും മുന്‍മന്ത്രിമാര്‍ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top