കൊച്ചി: ജൂലൈ മാസത്തില്‍ രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം 100.40
കോടി ആയി. ജിയോ വരിക്കാരുടെ എണ്ണം കൂടി ചേര്‍ത്താണ് ഈ കണക്ക്. രാജ്യത്തെ ടെലികോം, ഇന്റര്‍നെറ്റ്,സാങ്കേതികവിദ്യ മേഖലകളിലെ സംഘടനകളുടെഅപെക്സ് ബോഡിയായ സിഒഎഐ ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.
ഭാരതി എയര്‍ടെല്‍ ആണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം സേവനദാതാവ്. 344.88 ദശലക്ഷം വരിക്കാരാണ് എയര്‍ടെല്ലിനുള്ളത്. 223.34 ദശലക്ഷം വരിക്കാരുളള വോഡഫോണ്‍ രണ്ടാം സ്ഥാനത്തുണ്ട്. മൊബൈല്‍ വരിക്കാരില്‍ മുന്‍പന്തിയിലുള്ളത് യുപി ഈസ്റ്റ് സര്‍ക്കിളാണ്. ആകെ 86.74 ദശലക്ഷം വരിക്കാരാണ് ഈ സര്‍ക്കിളിലുള്ളത്.
രാജ്യത്തെ ടെലികോം മേഖലയില്‍ സുസ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തുന്നതില്‍ സന്തോഷമുണ്ടെന്ന് സിഒഎഐ ഡയറക്ടര്‍ ജനറല്‍ രാജന് എസ് മാത്യൂസ് പറഞ്ഞു.
ജൂലൈ 2018ലെ വരിക്കാരുടെ എണ്ണത്തില്‍ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ടാറ്റാ, ആര്‍കോം എന്നിവരുടെ എണ്ണം ഉള്‍പ്പെടുത്തിയിട്ടില്ല.