Latest News

ബിജെപിക്കെതിരായി മുദ്രാവാക്യം : അറസ്റ്റിലായ യുവ എഴുത്തുകാരി സോഫിയ ലോയിസിന് ജാമ്യം

ചെന്നൈ: ബിജെപിക്കെതിരായി മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ യുവ എഴുത്തുകാരി സോഫിയ ലോയിസിന് ജാമ്യം. തൂത്തുക്കുടി കോടതിയാണ് സോഫിയയ്ക്ക് ജാമ്യം അനുവദിച്ചത്.

സോഫിയയുടെ അറസ്റ്റിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തൂത്തുക്കുടി വിമാനത്താവളത്തില്‍ വച്ച് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍ കേള്‍ക്കെ, ബിജെപിയുടെ ഫാസിസഭരണം തുലയട്ടെ എന്നു മുദ്രാവാക്യം വിളിച്ചതിനാണ്
സോഫിയയെ പൊലീസ് അറസ്റ്റ് ചെയ്തത്. കലാപത്തിനു പ്രേരിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് സോഫിയയ്ക്കെതിരെ ചുമത്തിയത്.

മകളോടു തമിഴസൈ സൗന്ദര്‍രാജന്‍ അടക്കുള്ള ബിജെപി നേതാക്കള്‍ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സോഫിയയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ സോഫിയയെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

അതേസമയം സോഫിയയ്ക്കു പിന്തുണയുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ ഫാസിസ ഭരണം തുലയട്ടെയെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ പ്രതികരിച്ചു. ബിജെപിക്കെതിരെ പറയുന്നവരെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ എത്ര ലക്ഷം പേരെ അറസ്റ്റ് ചെയ്യേണ്ടിവരും? എന്നെയും അറസ്റ്റ് ചെയ്യണം. സംസ്ഥാന സര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധമാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top