കൊടുങ്ങല്ലൂര്‍: കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തി മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ ഹനാന് ഹമീദ് സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. കൊടുങ്ങല്ലൂരില്‍ വച്ച് സഞ്ചരിച്ച വാഹനം വൈദ്യൂതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഹനാന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കും പരിക്കുണ്ട്.
കൊടുങ്ങല്ലൂരില്‍ സ്റ്റേജ് ഷോ കഴിഞ്ഞു മടങ്ങും വഴിയാണ് അപകടമുണ്ടായത്. ഒരാള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം ഒഴിവാക്കുന്നതിനു കാര്‍ വെട്ടിച്ചപ്പോള്‍ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഹനാനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നീടു വിദഗ്ധ ചികില്‍സയ്ക്കായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. അപകടത്തില്‍ ഹനാന്റെ കൈകളിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരുക്കുണ്ട്.