Breaking News

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയിലെ ആദ്യഗാനം പുറത്തുവിട്ടു

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയിലെ ആദ്യഗാനം പുറത്തുവിട്ടു. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിലെ ഗാനത്തിന്റെ ലറിക്കല്‍ വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വൈ.എസ് ആറിന്റെ ചരമവാര്‍ഷികമായ ഇന്നാണ് ഗാനത്തിന്റെ റിലീസിംഗിനായി അണിയറപ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തത്. വൈഎസ്ആര്‍ നടത്തിയ പദയാത്രയെക്കുറിച്ചാണ് ഗാനത്തിന്റെ വരികള്‍ .

സീതാ രാമ ശാസ്ത്രിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് യുവ സംഗീത സംവിധായകന്‍ കെ.കൃഷ്ണ കുമാറാണ്. കാലഭൈരവയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്നത്. മഹി രാഘവാണ് ചിത്രത്തിന്റെ സംവിധാനം. യാത്രയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ആന്ധ്രാപ്രദേശിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി വേഷമിടുന്നത് പ്രേക്ഷകരുടെ ഇഷ്ടതാരം സുഹാസിനിയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം മലയാളികളുടെ പ്രിയ ജോഡികള്‍ ഒരു ചിത്രത്തിനു വേണ്ടി ഒന്നിക്കുകയാണ്. 199 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് ‘യാത്ര’ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top