Kerala

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ഭീഷണി : ജാഗ്രത വേണമെന്ന് മന്ത്രി ശൈലജ

കണ്ണൂര്‍: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ഭീഷണി സാധ്യതയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ. ഇതുവരെ 24 പേര്‍ എലിപ്പനി മൂലം മരിച്ചതായി സംശയിക്കുന്നുണ്ട്. രണ്ടുപേരുടെ മരണം എലിപ്പനി കാരണമാണെന്ന് സ്ഥീരികരിച്ചിട്ടുണ്ട്. എലിപ്പനി ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികള്‍ക്കും പരിശോധനാഫലത്തിന് കാത്തുനില്‍ക്കാതെ തന്നെ ഡോക്ടര്‍മാര്‍ പ്രതിരോധമരുന്ന് നല്‍കണം.

സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഒപ്പം തന്നെ സ്വകാര്യ ആശുപത്രികളിലും കര്‍ശനമായ രീതിയില്‍ നടപടികള്‍ പാലിക്കണം. പ്രളയബാധിത മേഖലയിലുള്ളവര്‍ കടുത്ത ജാഗ്രത പുലര്‍ത്തണം. വെള്ളമിറങ്ങിയതിന്
ശേഷം ഇനിയുള്ള 30 ദിവസം സംസ്ഥാനത്തെ സംബന്ധിച്ച് അതീവ നിര്‍ണായകമാണെന്നും മന്ത്രി കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top