Kerala

ചെലവ് ചുരുക്കല്‍ : റെയില്‍വെ പ്രകൃതിവാതകത്തിലേക്ക് മാറുന്നു

ന്യൂഡല്‍ഹി: ഡീസലിന്റെ വില ദിനപ്രതി വര്‍ധിക്കുന്നതിനാല്‍ ഡീസലിനു പകരം റെയില്‍വേയില്‍ പ്രകൃതിവാതകമുപയോഗിക്കാന്‍ ആലോചനയായി. റെയില്‍വെയുടെ വര്‍ക്ക്‌ഷോപ്പുകളിലും പ്രൊഡക്ഷന്‍ യൂണിറ്റുകളിലുമാണ് ഗ്യാസ് ഉപയോഗിക്കുക. ഇതുമായി ബന്ധപ്പെട്ട് റെയില്‍വെ ഗെയില്‍ ഇന്ത്യ ലിമിറ്റഡുമായി പ്രാഥമിക കരാറില്‍ ഒപ്പിട്ടു.

ഇറക്കുമതി സൗകര്യത്തോടൊപ്പം പൈപ്പ് ലൈന്‍ വഴിയുള്ള വിതരണവും വര്‍ധിച്ചതോടെ കാര്യക്ഷമമായി പ്രകൃതിവാതകം ഉപയോഗിക്കാനാകുമെന്നാണ് റെയില്‍വെ കരുതുന്നത്.

നിലവില്‍ 6.5 ശതമാനം പ്രകൃതിവാതകമാണ് റെയില്‍വെ ഉപയോഗിക്കുന്നത്. ഇതിനി 15% ഉയര്‍ത്താനാണ് ആലോചന. ഗ്യാസ് ഉപയോഗിച്ചാല്‍ നിലവില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിനുള്ള ചെലവില്‍ 25% ലാഭിക്കാം.

2019 ഓടെ 54 വര്‍ക്ക് ഷോപ്പുകളും പ്രകൃതിവാതകത്തിലേക്ക് മാറുമെന്ന് ഇന്ത്യന്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു. പ്രതിവര്‍ഷം 300 കോടി ലിറ്റര്‍ ഡീസലാണ് റെയില്‍വെ ഉപയോഗിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top