Kerala

പ്രളയക്കെടുതി : സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: പ്രളയം വരുത്തിവെച്ച നാശനഷ്ടങ്ങള്‍ വന്‍ സാമ്പത്തികപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതോടെ സര്‍ക്കാര്‍ സാമ്പത്തിക അച്ചടക്കം പാലിക്കാനൊരുങ്ങുകയാണ്. വാര്‍ഷിക പദ്ധതിയില്‍ മാറ്റം വരുത്തുകയും അടിയന്തിരപ്രധാന്യമില്ലാത്ത പദ്ധതികള്‍ നീട്ടിവെക്കുകയും ചെയ്ത് ചെലവ് ചുരുക്കാനാണ് ആലോചിക്കുന്നതെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.

പ്രളയത്താലുണ്ടായ നാശനഷ്ടങ്ങള്‍ക്കായി വലിയ തുക തന്നെ ആവശ്യമായി വരും. ഇതൊരു ശ്രമകരമായ ജോലിയാണ്. അടിയന്തരമായ ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്ന് തോമസ് ഐസക് പറഞ്ഞു.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി കടുത്ത സാമ്പത്തിക അച്ചടക്കം പാലിച്ചേ മതിയാകൂ. ഏതൊക്കെ പദ്ധതികള്‍ മാറ്റിവയ്ക്കാമെന്നത് സംബന്ധിച്ച് അതാത് വകുപ്പുകള്‍ പരിശോധിച്ച് തീരുമാനമെടുക്കണം. ഉദ്യോഗസ്ഥര്‍ക്കും മറ്റും പുതിയ കാറുകള്‍ വാങ്ങുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. വകുപ്പ് മേധാവികള്‍ക്ക് മാത്രം പുതിയ കാറുകള്‍ വാങ്ങാന്‍ അനുമതി നല്‍കും. സര്‍ക്കാരിന്റെ മറ്റ് ആവശ്യങ്ങള്‍ക്ക് കാറുകള്‍ വാടകയ്‌ക്കെടുക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top