Breaking News

ഓണപ്പരീക്ഷ ഒഴിവാക്കുമോ എന്ന് ഇന്നറിയാം

കനത്ത മഴയിലും പ്രളയത്തെയും തുടര്‍ന്ന് സ്‌കൂളുകളുടെ പ്രവര്‍ത്തി ദിവസങ്ങള്‍ താളംതെറ്റിയ ഈ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ഓണപ്പരീക്ഷ ഒഴിവാക്കുന്നത് സംബന്ധിച്ച് ഇന്നു തീരുമാനം കൈക്കൊള്ളും. ഈ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഇന്ന് ചര്‍ച്ച നടത്തും.

ഓണപ്പരീക്ഷ ഒഴിവാക്കി പകരം ക്ലാസ് പരീക്ഷ നടത്തുക, ഓണപ്പരീക്ഷയ്ക്കും ക്രിസ്മസ് പരീക്ഷയ്ക്കും പകരം അര്‍ധവാര്‍ഷിക പരീക്ഷ നടത്തുക എന്നീ നിര്‍ദേശങ്ങളാണ് സര്‍ക്കാരിനു മുന്നിലുള്ളത്. കൂടാതെ സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതിയുടെയും വേദിയുടെയും കാര്യത്തിലും ഇന്നു ചേരുന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം(ക്യുഐപി) മോനിട്ടറിങ് കമ്മിറ്റി യോഗത്തില്‍ ധാരണയുണ്ടാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top