പ്രളയദുരിതാശ്വാസത്തിന് സംഭാവന സ്വീകരിക്കാനായി പ്രത്യേകം അക്കൗണ്ട് തുടങ്ങിക്കൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. പ്രളയദുരിതാശ്വാസത്തിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും പണം ചിലവിടുന്നതില്‍ കോടതി നിരീക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടയാണ് കോടതി സര്‍ക്കാരിനോട് ഇക്കാര്യം ചോദിച്ചത്.
അതേസമയം ദുരിതാശ്വാസനിധിയിലേക്ക് കിട്ടിയ പണം വേറെ ആവശ്യത്തിന് ഉപയോഗിക്കില്ലെന്നും എല്ലാത്തിനും ക്യത്യമായ കണക്കുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ ഇതിനിടയില്‍ വെട്ടിപ്പും പൂഴ്ത്തിവയ്പ്പും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.