പ്രതീക്ഷാനിര്‍ഭരമായ ഏതാനും വരികളില്‍ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ അഭ്യര്‍ത്ഥിക്കുകയാണ് ഈ ഗാനത്തില്‍. ‘പ്രകൃതിയെ സ്നേഹിച്ചു തന്നെ നമുക്കിനി പൊയ്പ്പോയതെല്ലാം തിരിച്ചുനേടാം’ എന്ന് പറഞ്ഞ് പ്രകൃതിയോടിണങ്ങി ജീവിക്കാം എന്ന മഹത്തായ സന്ദേശവും പാട്ടില്‍ പങ്കുവയ്ക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഒന്നേകാല്‍ മിനുട്ട് മാത്രം ദൈര്‍ഘ്യമുളള ഗാനം അവസാനിക്കുന്നത്. ബിജിപാല്‍ സംഗീതം ചെയ്ത ഗാനം പാടിയിരിക്കുന്നത് മകള്‍ ദയ ബിജിപാലാണ്. സന്തോഷ് വര്‍മ്മയാണ് വരികള്‍.