Kerala

ദുരിതാശ്വാസ ക്യാമ്പിലെത്തിയ ടൂത്ത് ബ്രഷ് നിര്‍മിച്ചത് 1988ല്‍ ; വില 2.50 രൂപ

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പഴയ സാധനങ്ങളോ ഉപയോഗിച്ച സാധനങ്ങളോ സംഭാവന വേണ്ടെന്ന് സന്നദ്ധസേവകര്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യമാണ്. പലരും അവരുടെ വീട്ടിലും സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്ന പഴയതും ഉപയോഗ ശൂന്യവുമായ സാധനങ്ങള്‍ കൊണ്ടുചെന്ന് തള്ളാനുള്ള സ്ഥലങ്ങളായി ക്യാമ്പുകളെ കാണുന്നു എന്ന ആക്ഷേപമുള്ളതതിനാലാണത്.

30 വര്‍ഷം പഴക്കമുള്ള ഒരു സാധനമാണ് ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സീസ് അസീസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ ദിവസം കിട്ടിയത്. 1988 മെയ് മാസത്തില്‍ നിര്‍മാണത്തീയതി കാണിച്ചിരിക്കുന്ന ടൂത്ത് ബ്രഷാണ് ക്യാമ്പിലെത്തിയത്. 2.50 രൂപയാണ് ടൂത്ത് ബ്രഷിന്റെ വില. മൂന്ന് പതിറ്റാണ്ട് പ്രായമുള്ള സംഭാവന കണ്ട് അന്തംവിട്ടിരിക്കുകയാണ് ക്യാമ്പിലെ സന്നദ്ധ സേവകര്‍. എന്നാല്‍ ഇത്രയും പഴക്കമുള്ള സാധനങ്ങള്‍ എങ്ങനെ ദുരിതാശ്വാസ ക്യാമ്പിലെത്തി എന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ല.

അതേസമയം മുഷിഞ്ഞ വസ്ത്രങ്ങളും ഉപയോഗിക്കാനാകാത്ത വസ്തുക്കളും നിരവധിപേര്‍ ക്യാമ്പുകളില്‍ കൊണ്ടുപേക്ഷിക്കുന്നുണ്ടെന്നും പല ക്യാമ്പുകളിലും ഇത്തരം സാധനങ്ങള്‍ കെട്ടിക്കിടക്കുകയാണെന്നും വ്യാപക പരാതികള്‍ ഉയരുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top