പ്രളയത്തിനിടെ ധീരമായ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മത്സ്യത്തൊഴിലാളികളുടെ സേവനം കോസ്റ്റ് ഗാര്‍ഡ് ഉപയോഗപ്പെടുത്തണമെന്ന് രാഹുല്‍ പറഞ്ഞു. യുപിഎ അധികാരത്തിലെത്തിയാല്‍ ദൈവത്തിന്റെ സ്വന്തം സൈന്യത്തിന് അവരുടെ മന്ത്രാലയം ഉണ്ടായിരിക്കുമെന്നും രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു.
ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ചെങ്ങന്നൂരിലെയും ആലപ്പുഴയിലെയും ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. വൈകിട്ട് കൊച്ചിയിലെത്തുന്ന രാഹുല്‍ ചാലക്കുടി,പറവൂര്‍, ആലുവ എന്നിവിടങ്ങളിലെ ക്യാംപുകള്‍ സന്ദര്‍ശിക്കും. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി നിര്‍മ്മിച്ചു നല്കുന്ന ആയിരം വീടുകളില്‍ 20 എണ്ണം നിര്‍മ്മിക്കാനുള്ള തുക രാഹുല്ഹാന്ധിക്ക് കൈമാറും.
രാത്രി കൊച്ചിയില്‍ തങ്ങിയശേഷം നാളെ വയനാടിലെ ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ക്കൊപ്പമാണ് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്.